ഈ അവശ്യ വിറ്റാമിനുകൾ ഉപയോഗിച്ച് മുടിയെ സമ്പുഷ്ടമാക്കുന്നത് വേഗത്തിലും ആരോഗ്യകരമായ മുടി വളർച്ച നേടും.
മുടി വളർച്ച ഉത്തേജനംചെയ്യുന്നത് ഒരു തന്ത്രപരമായ കാര്യമാണ്. ഹെയർ ഓയിലുകൾ, ഹെയർ ക്രീമുകൾ, ഹെയർ മാസ്‌കുകൾ, ഷാംപൂകൾ, കണ്ടീഷണറുകൾ… നിങ്ങളുടെ മുടിയുടെ ഗുണനിലവാരം, കരുത്ത്, വളർച്ച എന്നിവ മെച്ചപ്പെടുത്തുമെന്ന് അവകാശപ്പെടുന്ന നിരവധി ഉൽപ്പന്നങ്ങൾ വിപണിയിൽ ലഭ്യമാണ്. എന്നിരുന്നാലും, ഈ ഫാൻസി (വിചിത്ര ഭാവന ) ഹെയർ കെയർ പ്രക്രിയകളിൽ മുഴുകുമ്പോൾ, അമിതമായ രാസവസ്തുക്കളും ചില പോഷകങ്ങളുടെ അഭാവവും മുടിയുടെ ഗുണനിലവാരം കുറയ്ക്കുന്നതിനും മുടി കൊഴിച്ചിലിനും കാരണമാകുമെന്ന് നാം മറക്കുന്നു. ആരോഗ്യമുള്ള മുടിക്ക് ആവശ്യമായ വിറ്റാമിനുകളുടെ ഒരു ലിസ്റ്റ് ഇതാ:
വിറ്റാമിൻ എ
എല്ലാത്തരം കോശങ്ങളുടെയും വളർച്ചയ്ക്ക് വിറ്റാമിൻ എ അത്യാവശ്യമാണ്. ശിരോചർമ്മത്തെ ഈർപ്പമുള്ളതാക്കുകയും മുടിയുടെ ആരോഗ്യം നിലനിർത്തുകയും ചെയ്യുന്ന എണ്ണമയമുള്ള പദാർത്ഥമായ സെബം (മുഖചർമത്തിലുണ്ടാവുന്ന എണ്ണമയം) ഉണ്ടാക്കാൻ ഇത് ചർമ്മ ഗ്രന്ഥികളെ സഹായിക്കുന്നു. മധുരക്കിഴങ്ങ്, കാരറ്റ്, ചീര എന്നിവയെല്ലാം വിറ്റാമിൻ എയുടെ നല്ല ഉറവിടങ്ങളാണ്.
ബി-വിറ്റാമിനുകൾ
മുടി വളർച്ചയ്ക്ക് ഏറ്റവും പ്രചാരമുള്ള വിറ്റാമിനുകളിൽ ഒന്നാണ് ബയോട്ടിൻ ബി-വിറ്റാമിൻ. മറ്റ് ബി-വിറ്റാമിനുകൾ ചുവന്ന രക്താണുക്കൾ സൃഷ്ടിക്കാൻ സഹായിക്കുന്നു, ഇത് ഓക്സിജനും പോഷകങ്ങളും തലയോട്ടിയിലേക്കും രോമകൂപങ്ങളിലേക്കും കൊണ്ടുപോകുന്നു, അങ്ങനെ മുടി വളർച്ചയെ സുഗമമാക്കുന്നു. ധാന്യങ്ങൾ, മാംസം, കടൽ വിഭവങ്ങൾ, ഇലക്കറികൾ എന്നിവയെല്ലാം ബി-വിറ്റാമിനുകളുടെ നല്ല ഉറവിടങ്ങളാണ്.
വിറ്റാമിൻ സി
വിറ്റാമിൻ സി കൊളാജൻ (അസ്ഥികൾ, പേശികൾ, ചർമ്മം എന്നിവയിൽ കാണപ്പെടുന്ന മനുഷ്യശരീരത്തിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീൻ)സൃഷ്ടിക്കുന്നു, ഇത് മുടിയുടെ ഘടനയുടെ ഒരു പ്രധാന ഭാഗമാണ്. കൂടാതെ, മുടി വളർച്ചയ്ക്ക് പ്രധാനപ്പെട്ട ഒരു ധാതുവായ ഇരുമ്പ് ആഗിരണം ചെയ്യാൻ ഇത് സഹായിക്കുന്നു. വിറ്റാമിൻ സിയുടെ നല്ല ഉറവിടങ്ങൾ സ്ട്രോബെറി, കാപ്സികം, പേരക്ക, സിട്രസ് പഴങ്ങൾ എന്നിവയാണ്.
വിറ്റാമിൻ ഡി
വിറ്റാമിൻ ഡിയുടെ അളവ് കുറയുന്നത് മുടികൊഴിച്ചിലിന് കാരണമാകുന്നു. കൂടാതെ, വിറ്റാമിൻ ഡി രോമകൂപങ്ങൾ സൃഷ്ടിക്കാൻ സഹായിക്കുന്നു. നേരിട്ടുള്ള സൂര്യരശ്മികൾ വിറ്റാമിൻ ഡിയുടെ മികച്ച ഉറവിടമാണ്. ഫാറ്റി ഫിഷ്, കോഡ് ലിവർ ഓയിൽ, ചില കൂൺ എന്നിവ വിറ്റാമിൻ ഡിയുടെ മറ്റ് നല്ല ഉറവിടങ്ങളാണ്.
വിറ്റാമിൻ ഇ
വിറ്റാമിൻ ഇ മുടിയുടെ വളർച്ചയ്ക്ക് ആവശ്യമായ മറ്റൊരു ആന്റിഓക്‌സിഡന്റ് വിറ്റാമിനാണ്. വിറ്റാമിൻ ഇയുടെ നല്ല ഉറവിടങ്ങളിൽ സൂര്യകാന്തി വിത്തുകൾ, ബദാം, ചീര, അവോക്കാഡോ (വെണ്ണപ്പഴം) എന്നിവ ഉൾപ്പെടുന്നു.