Sun. Dec 22nd, 2024

എന്താണ് കുഴിനഖം?

വിരലിൻ്റെ അഗ്രഭാഗത്തുണ്ടാകുന്ന അണുബാധയാണ് കുഴിനഖം.തള്ളവിരലിനും വിരൽത്തുമ്പിനും വളരെ വേദനാജനകവും എളുപ്പത്തിൽ പടർന്നു പിടിക്കുന്നതുമായ വൈറൽ രോഗമാണ് കുഴിനഖം. അപൂർവ്വമായി, ഇത് കാൽവിരലുകളിലും നഖത്തിൻ്റെ പുറംതൊലിയിലും ബാധിക്കും.

ആർക്കാണ് കുഴിനഖം വരാൻ കൂടുതൽ സാധ്യതയുള്ളത്?  

പലരും നേരിടുന്ന പ്രധാന പ്രശ്നമാണ് കാലിലെ കുഴിനഖം. മരുന്നുകളുടെ ഉപയോഗം, ശുചിത്വം, ഫംഗസുമായുള്ള സമ്പർക്കം തുടങ്ങിയ നിരവധി കാരണങ്ങളാൽ എപ്പോഴെങ്കിലുമൊക്കെ കാലിൽ കുഴിനഖം ഉണ്ടാകാം. ജീവിത്തതിൽ എപ്പോൾ വേണമെങ്കിലും ആരെയും ബാധിക്കാവുന്ന ഒരു സാധാരണ ആരോഗ്യ അവസ്ഥയാണ് കാലിലെ കുഴി നഖം

അധികസമയം കൈ കാലുകളില്‍ നനവ് ഉണ്ടാക്കുന്ന ജോലികളില്‍ ഏര്‍പ്പെടുന്നവര്‍, പ്രമേഹരോഗികള്‍, മറ്റ് കാരണങ്ങള്‍ കൊണ്ട് രോഗപ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവരിലാണ് സാധാരണയായി കുഴിനഖം  ഉണ്ടാകുന്നത്.

നഖത്തിന് ചുറ്റുമുള്ള ചര്‍മ്മത്തിലുണ്ടാകുന്ന നീര്‍വീക്കത്തെയാണ് കുഴിനഖം എന്നു പറയുന്നത്. അധികസമയം കൈ കാലുകളില്‍ നനവ് ഉണ്ടാക്കുന്ന ജോലികളില്‍ ഏര്‍പ്പെടുന്നവര്‍, പ്രമേഹരോഗികള്‍, മറ്റ് കാരണങ്ങള്‍ കൊണ്ട് രോഗപ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവരിലാണ് സാധാരണയായി കുഴിനഖം ഉണ്ടാകുന്നത്. 

നനവ് അധികമായി ഉണ്ടാവുമ്പോഴും സോപ്പു പൊടി, വളം, മണ്ണ് തുടങ്ങിയവയുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുമ്പോഴും നഖത്തിന് ചുറ്റുമുള്ള ചര്‍മ്മത്തിനും ഇടയിലുള്ള ക്യൂട്ടിക്കിള്‍(ബാഹ്യചർമ്മം) എന്ന ഭാഗത്തിന് ക്ഷതം സംഭവിച്ച് അതുവഴി ബാക്ടീരിയ, ഫംഗസ് തുടങ്ങിയവ നഖത്തിന് ചുറ്റുമുള്ള ചര്‍മ്മത്തിലേക്ക് പ്രവേശിക്കുന്നു. ഇതിന്റെ ഫലമായി നഖത്തിന് ചുറ്റും ചുവപ്പും, തടിപ്പും, വീക്കവും വേദനയും ഉണ്ടാകുന്നു. 

കുഴിനഖത്തിന്റെ ലക്ഷണങ്ങള്‍

നഖത്തിലുണ്ടാകുന്ന ഒരു പ്രധാന പ്രശ്നമാണ് കുഴിനഖം. നഖം ഉള്ളിലേക്ക് അഥവാ ദിശ തെറ്റി ദശയിലേക്കു വളരുന്ന അവസ്ഥയാണ് കുഴിനഖം. നഖത്തിന്റെ കൂർത്തതോ നേർത്തതോ ആയ അഗ്രം വിരലിലെ ചർമത്തിലേക്ക് ക്രമേണ താഴ്ന്നിറങ്ങും.

നഖത്തിലെ നിറവ്യത്യാസം, അരികുകളിൽ അകാരണമായി ഉണ്ടാകുന്ന വേദന എന്നിവ കുഴിനഖത്തിന്റെ ലക്ഷണങ്ങളാണ്.

പലപ്പോഴും ഇതിനു കാരണമാകുന്നത് ഇറുകിയ ഷൂസോ ചെരുപ്പുകളോ സ്ഥിരമായി ഉപയോഗിക്കുന്നതോ, പാദസംരക്ഷണം ശരിയായി പാലിക്കാത്തതോ ആകാം. അതിനാൽ ബ്രഷോ മറ്റോ ഉപയോഗിച്ച് നഖം വൃത്തിയായി സൂക്ഷിക്കുകയും, പെഡിക്യൂർ(കാലിൻറെയും നഖത്തിൻറെയും രക്ഷ) രീതികളും പിന്തുടരാവുന്നതാണ്.

കുഴിനഖം മാറാൻ വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന ചില മാർ​ഗങ്ങൾ അറിയാം.

1.ഉപ്പ് വെള്ളം

കുഴിനഖം അകറ്റാൻ ഏറ്റവും മികച്ചൊരു മരുന്നാണ് ഉപ്പ് വെള്ളം. 

ഫംഗസിനെയും ബാക്ടീരയകളെയും നശിപ്പിക്കാന്‍ ഉപ്പുവെള്ളത്തിന് കഴിയും.ഒരു പാത്രത്തില്‍ പാദം മുങ്ങിയിരിക്കാന്‍ പാകത്തില്‍ ചൂടുവെള്ളം എടുക്കുക. അതില്‍ ഉപ്പ്  ചേര്‍ത്തശേഷം കാല്‍ മുക്കി വയ്ക്കുക. കാല്‍ പുറത്തെടുത്ത് നനവുള്ള വിരലുകളില്‍ ഉപ്പ് വയ്ക്കുക. മൂന്ന് മിനിറ്റ് നേരം ഇങ്ങനെ വച്ചിരിക്കുക. ഇതിന് ശേഷം പാത്രത്തിലെ ചൂടു വെള്ളത്തില്‍ ഒരു കപ്പ് ഉപ്പ് ചേര്‍ത്ത് അരമണിക്കൂര്‍ കാല്‍ അതില്‍ മുക്കിവയ്ക്കുക. ദിവസവും ഇത് ചെയ്യാവുന്നതാണ്. 

2.ആപ്പിള്‍ സൈഡര്‍ വിനാഗിരി

ആപ്പിൾ സിഡെർ വിനെഗറിന് ആൻറി ഫംഗൽ ഗുണങ്ങളുണ്ട്, ആപ്പിള്‍ സൈഡര്‍ വിനാഗിരി കുറച്ച് വെള്ളത്തിൽ കലക്കി കാലുകൾ അതിൽ മുക്കി വയ്ക്കുന്നത് കുഴിനഖം മാറ്റാൻ സഹായിക്കും. അസറ്റിക് ആസിഡ് എന്നറിയപ്പെടുന്ന വിനാഗിരിയിൽ അടങ്ങിയിരിക്കുന്ന ആസിഡും അണുബാധയുടെ വ്യാപനം തടയാൻ ഉപയോഗപ്രദമാണ്. ഇതിൻ്റെ മണം സഹിക്കാൻ കഴിയാത്തവർ അതിലേക്ക് അൽപ്പം എസെൻഷ്യൽ ഓയിൽ  വെള്ളത്തിനൊപ്പം ഒഴിക്കുന്നത് ഗുണം ചെയ്യും. ദിവസവും 20 മിനിറ്റ് ഇത് ചെയ്യാവുന്നതാണ്.

വിരലുകളെ ബാധിക്കുന്ന പൂപ്പല്‍ബാധയ്ക്ക് എതിരായ ഏറ്റവും ഫലപ്രദമായ ഔഷധങ്ങളില്‍ ഒന്നാണ് വിനാഗിരി. ആപ്പിള്‍ സൈഡര്‍ വിനാഗിരിയോ വൈറ്റ് വിനാഗിരിയോ ഇതിനായി ഉപയോഗിക്കാം. വിനാഗിരിയില്‍ തുല്യ അളവില്‍ വെള്ളം ചേര്‍ത്ത് കുഴിനഖമുള്ള കാലുകള്‍ ദിവസത്തില്‍ മൂന്നു നേരം കഴുകുക. അരമണിക്കൂര്‍ നേരം വിനാഗിരി  വെള്ളത്തില്‍ കാലുകള്‍ മുക്കിവച്ചതിന് ശേഷമാണ് കഴുകേണ്ടത്. ഇതിനായി തണുത്ത വെള്ളവും ചൂടുവെള്ളവും മാറിമാറി ഉപയോഗിക്കുക.

3.വേപ്പെണ്ണ

വേപ്പെണ്ണയുടെ ആന്റിഫംഗല്‍ ഗുണങ്ങള്‍ നഖത്തിലെ പൂപ്പല്‍ബാധയെ ഭേദപ്പെടുത്തുകയും അവയുടെ രൂപഭംഗി മെച്ചപ്പെടുത്തുകയും ചെയ്യും.വേപ്പെണ്ണ നഖങ്ങള്‍ക്ക് മികച്ച ആരോഗ്യം പ്രദാനം ചെയ്യുകയും അവയുടെ ഈര്‍പ്പം നിലനിര്‍ത്തുകയും ചെയ്യും.  നഖത്തിലും ചുറ്റും വേപ്പെണ്ണ പുരട്ടിദിവസത്തിൽ രണ്ടുതവണ  മസാജ് ചെയ്യുക.വേപ്പെണ്ണയില്‍ അടങ്ങിയിരിക്കുന്ന സള്‍ഫര്‍ സംയുക്തങ്ങളാണ് അതിന്റെ ഗന്ധത്തിന് കാരണം.വേപ്പെണ്ണയില്‍ മഞ്ഞള്‍ പോലുള്ളവ കൂടി വേണമെങ്കില്‍ ചേര്‍ത്ത് പുരട്ടാം.

4. നാരങ്ങ നീര്

പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾക്കുമുള്ള പരിഹാരം നാരങ്ങയിലുണ്ട്. ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും ഏറെ മികച്ചതാണ് നാരങ്ങ നീര്. കുഴിനഖം തടയാൻ ഏറ്റവും മികച്ച പരിഹാര മാർഗമാണ് നാരങ്ങയുടെ നീരെന്ന് തന്നെ പറയാം. 

കുഴിനഖമുള്ള ഭാ​ഗത്ത് നാരങ്ങ നീര് പുരട്ടുന്നത് പൂപ്പൽ കുറയാൻ സഹായിക്കുന്നു.കുഴിനഖം തടയാൻ  നാരങ്ങ നീര് ബാധിത ഭാഗത്ത് പുരട്ടി വൃത്തിയുള്ള തുണികൊണ്ട് രാത്രി മുഴുവൻ കെട്ടി വയ്ക്കുക.കുഴിനഖം  അപ്രത്യക്ഷമാകുന്നതുവരെ ഇത് ആവർത്തിക്കുക.രാവിലെ തുണി നീക്കം ചെയ്ത് 30 മിനിറ്റ് ചെറുചൂടുള്ള ഉപ്പുവെള്ളത്തിൽ നിങ്ങളുടെ കാൽ വയ്ക്കുക, പിന്നീട് കാൽ തുടച്ച് നാരങ്ങ നീര് പുരട്ടുക.

5.ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ യഥാർത്ഥത്തിൽ ഇവിടെ പ്രവർത്തിക്കാനുള്ള കാരണം, ഈ ഫംഗസ് പടരുന്നതിനും വളരുന്നതിനും കാരണമാകുന്ന ഈർപ്പം ആഗിരണം ചെയ്യാൻ ബേക്കിംഗ് സോഡയ്ക്ക് കഴിയും എന്നതാണ് പ്രത്യേകത. ക്ഷാരഗുണം ഉള്ളതിനാല്‍ പിഎച്ച് ലെവല്‍ സംതുലിതമാക്കാന്‍ ബേക്കിംഗ് സോഡ സഹായിക്കും. ഇതോടെ ബാക്ടീരയകളുടെയും പൂപ്പലുകളുടെയും വളര്‍ച്ച തടസ്സപ്പെടും. ബേക്കിംഗ് സോഡയും ഇളംചൂട് വെള്ളവും ചേര്‍ത്ത് കുഴമ്പ് രൂപത്തിലാക്കി പൂപ്പല്‍ബാധയുള്ള വിരലുകളില്‍ പുരട്ടുക. ബേക്കിംഗ് സോഡ അല്പം വെള്ളം ചേർത്ത് പേസ്റ്റ് ഉണ്ടാക്കുക. കാലിൽ കുഴിനഖമുള്ള സ്ഥലത്തെല്ലാം ഇത് പുരട്ടി 15 മുതൽ 20 മിനിറ്റ് വരെ വയ്ക്കുക. അതിന് ശേഷം ചൂട് വെള്ളം ഉപയോഗിച്ച് കഴുകി വ്യത്തിയാക്കാം.

6.വെളുത്തുള്ളി

വെളുത്തുള്ളിയിൽ ശക്തമായ ആന്റിമൈക്രോബയൽ ഗുണങ്ങളുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന അലിസിൻ എന്ന ആന്റിഫംഗൽ ഏജന്റ് ഇതിലുണ്ട്, വെള്ളുത്തുള്ളി കഴിക്കുന്നതും അതുപോലെ നേരിട്ട് പ്രയോഗിക്കുന്നതും ഫംഗസ് ബാധ തടയാൻ ഏറെ സഹായിക്കും. വെളുത്തുള്ളി ഏതാനും ഗ്രാമ്പൂ അരിഞ്ഞത്, ബാധിതമായ കാൽവിരലുകളിൽ ദിവസവും മൂന്നുമണിക്കൂർ നേരം വയ്ക്കുക. ഇത് ആദ്യം നേരിയ നീറ്റൽ ഉണ്ടായേക്കാം. എന്നാൽ കുറച്ച് സമയത്തിനുള്ളിൽ തന്നെ ഇത് ഭേദമാകും.

7.കട്ടൻ ചായ

ഉന്മേഷം കിട്ടാൻ മാത്രമല്ല, കാലിലെ കുഴിനഖം മാറ്റാനും കട്ടൻ ചായ ഏറെ നല്ലതാണ്. ഇതിൽ അടങ്ങിയിരിക്കുന്ന പല ഘടകങ്ങളും ഫംഗസും ഇല്ലാതാക്കാൻ സഹായിക്കും. ഇതിൽ ടാനിക് ആസിഡ് അടങ്ങിയിട്ടുണ്ട്, കാലിലെ സുഷിരങ്ങൾ അടച്ച് കാൽവിരലിലെ നഖത്തിലുണ്ടാകുന്ന ഫംഗസ് പടർന്ന് അണുബാധ കൂടുന്നത് തടയാൻ ഇത് സഹായിക്കും. അഞ്ചോ ആറോ കട്ടൻ ടീ ബാഗുകൾ ചേർത്ത് കുറച്ച് വെള്ളം തിളപ്പിക്കുക. ഊഷ്മാവിൽ തണുക്കാൻ അനുവദിക്കുക, അത് കഴിഞ്ഞാൽ, നിങ്ങളുടെ കാൽ അതിൽ മുക്കിവയ്ക്കുക.

8.മോയ്‌സ്ചുറൈസിംഗ്

മോയ്‌സ്ചുറൈസിംഗ് ക്രീമുകള്‍ ഇത്തരത്തില്‍ കുഴിനഖത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ്. ഇത് രാത്രി കിടക്കാന്‍ നേരം വിരലില്‍ തേച്ച് പിടിപ്പിച്ച് ഒരു ബാന്‍ഡേജ് ഇട്ട് ഒട്ടിച്ച് കിടക്കുക. രാവിലെ എടുത്ത് കളയണം. ഇത്തരത്തില്‍ ഒരാഴ്ച സ്ഥിരമായി ചെയ്താല്‍ മതി ഇത് കുഴിനഖത്തെ ഇല്ലാതാക്കുന്നു.

9.ഹൈഡ്രജന്‍ പെറോക്‌സൈഡ്

ഒരു പാത്രത്തില്‍ പാദം മുങ്ങിയിരിക്കാന്‍ പാകത്തില്‍ ചൂടുവെള്ളം എടുക്കുക. അതില്‍ ഹൈഡ്രജന്‍ പെറോക്‌സൈഡ് ചേര്‍ത്തശേഷം കാല്‍ മുക്കി വയ്ക്കുക. കാല്‍ പുറത്തെടുത്ത് വിരലുകളില്‍ ഉപ്പ് വയ്ക്കുക. മൂന്ന് മിനിറ്റ് നേരം ഇങ്ങനെ വച്ചിരിക്കുക. ഇതിന് ശേഷം പാത്രത്തിലെ വെള്ളത്തില്‍ ഒരു കപ്പ് ഉപ്പ് ചേര്‍ത്ത് അരമണിക്കൂര്‍ കാല്‍ അതില്‍ മുക്കിവയ്ക്കുക.

പിന്നീട് ചെയ്യേണ്ടത്

കാല്‍ പുറത്തെടുത്ത് നന്നായി തുടച്ച് ഈര്‍പ്പഹരിതമാക്കുക. വിരലുകളില്‍ ഒന്നോ രണ്ടോ തുള്ളി വിനാഗിരി പുരട്ടുക. ഷൂവിന്റെ ഉപയോഗം കുറച്ച് സാന്‍ഡലുകളോ ഫഌപ്ഫ്‌ളോപ്പുകളോ ഉപയോഗിക്കുക. ഇത് പതിവായി ചെയ്യുക. പൂപ്പല്‍ബാധ പൂര്‍ണ്ണമായും മാറുന്നത് വരെ തുടരുകയും വേണം.

10.തൊട്ടാവാടിച്ചെടി ഇല

തൊട്ടാവാടിച്ചെടി ഇലയിൽ പ്രധാനമായും ആൻറി ബാക്ടീരിയൽ അടങ്ങിയിട്ടുണ്ട്. ഈ സസ്യം പരമ്പരാഗതമായി മുറിവുകളുടെ ചികിത്സയിൽ പ്രയോഗിക്കുകയും ചെയ്യുന്നു.നാരങ്ങാനീരിൽ വൈറ്റമിൻ സിയും സിട്രിക് ആസിഡും അടങ്ങിയിട്ടുണ്ട്, മുറിവ് വൃത്തിയാക്കാൻ സഹായിക്കുന്ന ആൻ്റിസെപ്റ്റിക് ഗുണങ്ങളുണ്ട്. ഇതിൻ്റെ അസിഡിറ്റി സ്വഭാവം ചില ബാക്ടീരിയകളെ കൊല്ലാനും സഹായിക്കും.മഞ്ഞളിൻ്റെ ജൈവ-പ്രവർത്തന ഗുണങ്ങൾ കാരണം, പ്രത്യേകിച്ച് ആൻ്റിഓക്‌സിഡൻ്റ്, റാഡിക്കൽ ആൻ്റിമൈക്രോബയൽ, ആൻറി-ഇൻഫ്ലമേറ്ററി പ്രവർത്തനങ്ങൾ, ഇത് മുറിവ് ഉണക്കുന്ന പ്രക്രിയയിൽ നിർണായക പങ്ക് വഹിക്കുന്നു.

കുറച്ച് തണ്ടോടുകൂടിയ തൊട്ടാവാടി ഇലയിൽ കാൽഭാഗം തൊലിയോടു കൂടിയ  നാരങ്ങയും ഒരു സ്പൂൺ നിറയെ മഞ്ഞൾപ്പൊടിയും ചേർത്ത് വെള്ളം ചേർക്കാതെ അരയ്ക്കുക.അരച്ച മിശ്രിതം എടുത്ത് കുഴിനഖം ബാധിച്ച നിങ്ങളുടെ വിരലിൽ പുരട്ടുക.മൂന്ന് മണിക്കൂറെങ്കിലും ഇത് നിങ്ങളുടെ വിരലിൽ വയ്ക്കുക, അൽപം ഉണങ്ങാൻ അനുവദിക്കുക, പിന്നീട് ചെറുചൂടുള്ള  ഉപ്പുവെള്ളത്തിൽ  വിരൽ കഴുകുക, നിങ്ങളുടെ വിരൽ തുടച്ച് ഉണക്കുക. ഈ മിശ്രിതം ഒരു ദിവസം 2 തവണ പുരട്ടുക. കുഴിനഖത്തിൽ നിന്ന് പൂർണ്ണമായും സുഖപ്പെടുന്നത് വരെ ഈ മിശ്രിതം ദിവസവും 2 തവണ നിങ്ങളുടെ വിരലിൽ പുരട്ടുക.

11.വെളിച്ചെണ്ണ

വെളിച്ചെണ്ണയുടെ ഔഷധഗുണങ്ങള്‍ പ്രശസ്തമാണ്. അപൂര്‍വ്വയിനം പൂരിത കൊഴുപ്പായ ലൗറിക് ആസിഡ് വെളിച്ചെണ്ണയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. മീഡിയം ചെയ്ന്‍ ട്രൈഗ്ലിസറൈഡുകളാണ് ഈ പൂരിത കൊഴുപ്പുകള്‍. വെളിച്ചെണ്ണയ്ക്ക് ആന്റി ഇന്‍ഫഌമറ്ററി, ആന്റി ബാക്ടീരിയല്‍, ആന്റി ഫംഗല്‍, ആന്റി വൈറല്‍ ഗുണങ്ങളുണ്ട്.ഗുണങ്ങൾ കാരണം, ഇത് മുറിവ് ഉണക്കുന്ന പ്രക്രിയയിൽ നിർണായക പങ്ക് വഹിക്കുന്നു.കാലിൽ കുഴിനഖമുള്ള സ്ഥലത്തെല്ലാം വെളിച്ചെണ്ണ പുരട്ടി 1 മുതൽ 2 മണിക്കൂർ വരെ വയ്ക്കുക.

 ചില തരം എണ്ണകളും ഇതിനുള്ള നല്ല പരിഹാരമാണ്. ഇതില്‍ വെളിച്ചെണ്ണ മികച്ചതാണ്. ഇത് പുരട്ടുന്നതും വെളിച്ചെണ്ണയില്‍  മഞ്ഞള്‍ ചേര്‍ത്ത് പുരട്ടുന്നതുമെല്ലാം ഗുണം നല്‍കും. കര്‍പ്പൂരം വെളിച്ചെണ്ണയില്‍ കലര്‍ത്തി പുരട്ടുന്നത് നല്ലതാണ്. ഇതു പോലെ കര്‍പ്പൂര തുളസി ഓയില്‍ കുഴിനഖത്തിന് നല്ല മരുന്നാണ്. ടീ ട്രീ ഓയില്‍ കുഴിനഖം മാറാന്‍ ഗുണം നല്‍കുന്ന ഒന്നാണ്. കറുവാപ്പട്ടയുടെ ഓയില്‍ മറ്റൊരു വഴിയാണ്. ഇതെല്ലാം നഖത്തില്‍ പുരട്ടാം.

12.മഞ്ഞള്‍പ്പൊടി

മഞ്ഞളിൻ്റെ ജൈവ-പ്രവർത്തന, പ്രത്യേകിച്ച് ആൻ്റിഓക്‌സിഡൻ്റ്, റാഡിക്കൽ ആൻ്റിമൈക്രോബയൽ, ആൻറി-ഇൻഫ്ലമേറ്ററി പ്രവർത്തന ഗുണങ്ങൾ കാരണം, ഇത് മുറിവ് ഉണക്കുന്ന പ്രക്രിയയിൽ നിർണായക പങ്ക് വഹിക്കുന്നു.

മഞ്ഞള്‍പ്പൊടി വെള്ളത്തില്‍ ചേര്‍ത്ത് നേര്‍പ്പിക്കുക.അല്‍പം മഞ്ഞള്‍പ്പൊടിയില്‍ വെള്ളം ഒഴിച്ച് ഇത് പഞ്ഞി ഉപയോഗിച്ച് കുഴിനഖമുള്ള ഭാഗത്ത് വിരലുകളില്‍ പുരട്ടുക. ദിവസവും മൂന്നുനേരം ഇത് ചെയ്യണം. മഞ്ഞളിന്റെ സത്ത് (300 മില്ലിഗ്രാം) ദിവസവും മൂന്നു തവണ കുടിക്കുന്നതും ഉത്തമമാണ്.

13.ചെറുനാരങ്ങ

ചെറുനാരങ്ങ മുറിച്ച് ഇതിനുള്ളില്‍ നഖാഗ്രാം ഇറയ്ക്കി വയ്ക്കുന്നത് ഏറെ നല്ലതാണ്. വിനാഗിരി ഇതിനുളള മറ്റൊരു വഴിയാണ്. ആപ്പിള്‍ സിഡെര്‍ വിനെഗര്‍, വൈറ്റ് വിനെഗര്‍ തുടങ്ങിയവ ഉപയോഗിയ്ക്കാം. ഇവ വെള്ളത്തില്‍ കലര്‍ത്തി കാല്‍ ഇതില്‍ ഇറക്കി വയ്കാം. ഗുണമുണ്ടാകും.

ദിവസവും ഇത് രണ്ടു നേരമെങ്കിലും അല്‍പദിവസങ്ങള്‍ അടുപ്പിച്ച ചെയ്യാം. ഗുണമുണ്ടാകും. ഇതുപോലെ ആര്യവേപ്പില അരച്ചിടുന്നതും ഇത് മഞ്ഞള്‍ ചേര്‍ത്ത് പുരട്ടുന്നതുമെല്ലാം ഗുണം നല്‍കുന്ന വഴികളാണ്.

14.മയിലാഞ്ചിയുടെ ഇല​

മയിലാഞ്ചിയുടെ ഇല കുഴിനഖത്തിനുളള മറ്റൊരു പരിഹാരമാണ്. ഇത് അരച്ച് ഇതില്‍ നാരങ്ങാനീര് ചേര്‍ത്ത് കുഴിനഖമുള്ള ഭാഗത്ത് പുരട്ടാം. മഞ്ഞള്‍ ചേര്‍ത്തും ഇടാം. തുളസിയിലയിട്ട് കാച്ചിയ എണ്ണ പുരട്ടുന്നതും വെറ്റിലയിട്ട് കാച്ചിയ എണ്ണ പുരട്ടുന്നതും ഗുണം നല്‍കും.

ഇതു പോലെ കീഴാര്‍നെല്ലിയെടുത്ത് അരച്ച് ഇടുന്നത് ഗുണം നല്‍കും. വെളുത്തുള്ളി ഫംഗല്‍ ബാധകള്‍ അകറ്റാന്‍ ഏറെ നല്ലതാണ്. വെളുത്തുള്ളി അരച്ചത് മഞ്ഞള്‍ ചേര്‍ത്ത് ഇടാം. ഇത് വിനെഗര്‍ ചേര്‍ത്തും ഇടാം. ഇതെല്ലാം അല്‍പനാളുകള്‍ അടുപ്പിച്ച് ചെയ്താലാണ് ഗുണം ലഭിയ്ക്കുക.